യുപിയിൽ ദളിത് പെൺകുട്ടിക്ക് പീഡനം; ഒരാൾ അറസ്റ്റിൽ
Saturday, July 20, 2024 10:20 PM IST
ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ രണ്ടുപേർ പീഡിപ്പിച്ചു. 16കാരിയാണ് ആക്രമണത്തിന് ഇരയായത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികളിൽ ഒരാളായ ഷദാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമനെ ഉടൻപിടികൂടുമെന്ന് പോലീസ് അറിയിച്ചു.