ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ
Friday, June 21, 2024 7:04 AM IST
ഗാസ സിറ്റി: വടക്കൻ ഗാസ മുനമ്പിലെ ബെയ്ത് ഹനൂൻ പട്ടണത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ബെയ്ത് ഹനൂൻ മേഖലയിൽ സ്നൈപ്പർ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുകയും ഇസ്രായേൽ സേനയ്ക്കെതിരായ ഭീകരപ്രവർത്തനങ്ങളിൽ പങ്കുവഹിക്കുകയും ചെയ്ത അഹമ്മദ് അൽ-സവർക്കയെ വധിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രായി വ്യാഴാഴ്ച പത്രക്കുറിപ്പിൽ പറഞ്ഞു.
സെൻട്രൽ ഗാസ മുനമ്പിലും തെക്കൻ റാഫ മേഖലയിലും ഐഡിഎഫ് സൈനികർ പ്രവർത്തനം തുടരുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വ്യാഴാഴ്ച അറിയിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച വരെ ഇസ്രായേൽ സൈനിക നടപടികളിൽ പലസ്തീനികളുടെ മരണസംഖ്യ 37,431 ആയി ഉയർന്നതായും 85,653 പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.