തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ ബി​ജെ​പി നേ​താ​വ്‌ ശോ​ഭാ​സു​രേ​ന്ദ്ര​നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നും, ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റി​നും വ​ക്കീ​ൽ നോ​ട്ടീ​സ്‌ അ​യ​ച്ചു.

ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച്‌ മാ​പ്പ്‌ അ​പേ​ക്ഷി​ക്കാ​ത്ത പ​ക്ഷം, സി​വി​ൽ, ക്രി​മി​ന​ൽ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്‌ വി​ധേ​യ​രാ​ക​ണ​മെ​ന്നും ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്‌ അ​ഡ്വ. എം. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ മു​ഖേ​ന ഇ​.പി.നോ​ട്ടീ​സ്‌ അ​യ​ച്ച​ത്‌.

വി​വി​ധ പ​ത്ര​ങ്ങ​ളി​ലും വാ​ർ​ത്താ​ചാ​ന​ലു​ക​ളി​ലും ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ലും പ്ര​തി​ക​ര​ണ​ങ്ങ​ളി​ലും ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്‌ ചെ​യ്യു​ന്ന​ത്‌. ഒ​രു വ​ർ​ഷം മു​ൻ​പ്‌ ന​ട​ന്ന സം​ഭ​വം ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‌ തൊ​ട്ടു​മു​ൻ​പ്‌ മാ​ത്രം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ ഉ​ദ്ദേ​ശ്യ​വും വ്യ​ക്ത​മാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.