മാ​ഹി: സ്ത്രീ ​സ​മൂ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​നെ​തി​രെ മാ​ഹി പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ളി​ൽ കേ​സെ​ടു​ത്തു.153 എ, 67 ​ഐ​ടി ആ​ക്ട്, 125 ആ​ർ​പി ആ​ക്ട് എ​ന്നി​വ അ​നു​സ​രി​ച്ചാ​ണ് കേ​സ്.

സി​പി​എം മാ​ഹി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി. സു​നി​ൽ​കു​മാ​ർ ഉ​ൾ​പ്പെ​ടെ മാ​ഹി​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സം​ഘ​ട​ന​ക​ളൂം ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.

കോ​ഴി​ക്കോ​ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​ടി. ര​മേ​ശി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു പി.​സി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. മാ​ഹി വേ​ശ്യ​ക​ളു​ടെ കേ​ന്ദ്ര​മാ​യി​രു​ന്നു​വെ​ന്നും ഗു​ണ്ട​ക​ളും റൗ​ഡി​ക​ളും കൂ​ത്താ​ടി​യി​രു​ന്ന സ്ഥ​ല​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ജോ​ർ​ജി​ന്‍റെ പ​രാ​മ​ർ​ശം.