മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു
Thursday, February 15, 2024 12:48 AM IST
മുംബൈ: പുഴയിൽ മീൻ പിടിക്കുകയായിരുന്ന യുവാവിന്റെ കാൽ ശ്രാവ് കടിച്ചെടുത്തു. യുവാവിന്റെ കാലിന്റെ മുക്കാൽ ഭാഗവും ശ്രാവിന്റെ ആക്രമണത്തിൽ നഷ്ടമായി. മഹാരാഷ്ട്രയിലെ പാൽഘറിലെ വൈതർന പുഴയിലാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടെയാണ് ഇയാൾക്കുനേരേ ശ്രാവിന്റെ ആക്രമണമുണ്ടായത്. ഇടത് കാൽ മുട്ടിന് താഴേക്കുള്ള ഭാഗം പൂർണമായി അറ്റുപോയി.
തുടർന്ന് സഹൃത്തുക്കൾചേർന്ന് ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഇനിയും ശ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണ് പരിസരവാസികൾ.