ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് ദത്താജി റാവു ഗെയ്ക്വാദ് അന്തരിച്ചു
Tuesday, February 13, 2024 11:57 AM IST
അഹമ്മദാബാദ്: മുതിര്‍ന്ന ക്രിക്കറ്റ് താരം ദത്താജി റാവു ഗെയ്ക്വാദ് (96) വഡോദരയില്‍ അന്തരിച്ചു. 1959 ലെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകനായിരുന്നു. 11 ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
1952-53-ല്‍ വെസ്റ്റ് ഇന്‍ഡീസിലും 1952-ലും 1959-ലും ഇംഗ്ലണ്ടിലും പര്യടനം നടത്തി. ലെഗ് സ്പിന്‍ ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ 110 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദ് മകനാണ്.