വയനാട്ടിൽ ലഹരി വസ്തുക്കളുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ
Tuesday, February 6, 2024 8:47 PM IST
സുൽത്താൻബത്തേരി: അനധികൃതമായി കടത്തിയ ഇന്ത്യൻ നിർമിത വിദേശ മദ്യവും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ചാവക്കാട് സ്വദേശികളായ കെ.എ. സുഹൈൽ (34), സി.എസ്. അനഘ് കൃഷ്ണ (27), സി.എസ്. ശിഖ (39) എന്നിവരാണ് പിടിയിലായത്.
97.25 ഗ്രാം കഞ്ചാവും അഞ്ച് കുപ്പി മദ്യവും ഇവർ സഞ്ചരിച്ചിരുന്ന ഡൽഹി രജിസ്ട്രേഷൻ കാറിൽ നിന്ന് പിടിച്ചെടുത്തു. പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ മുത്തങ്ങയിലെ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് സംഘം പിടിയിലായത്.
പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.