കോ​ഴി​ക്കോ​ട്: അ​യോ​ധ്യ​യി​ൽ ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ ക​ളി​യെ​ന്ന് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. ശ്രീ​രാ​മ​നെ എ​ല്ലാ​വ​രും ആ​ദ​ര​വോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ഈ ​രാ​ഷ്ട്രീ​യ ക​ളി​യി​ൽ വീ​ഴാ​ൻ ജ​ന​ങ്ങ​ൾ മ​ണ്ട​ന്മാ​ര​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ശ്ര​മം. എ​ന്നാ​ൽ രാ​ജ്യ​ത്തെ പ​ട്ടി​ണി മാ​റ്റാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നി​ല്ല. ഇ​വ​ർ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ വൈ​കാ​രി​ക​ത​യെ ചൂ​ഷ​ണം​ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​രി​ത്ര​ത്തി​ലെ യാ​ദാ​ർ​ഥ്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് മു​സ്‌ലീ​ങ്ങ​ളെ സം​ര​ഷി​ക്കാ​നാ​ണ് ലീ​ഗ് ശ്ര​മി​ക്കു​ന്ന​ത്. വി​യോ​ജി​പ്പു​ക​ളെ അം​ഗീ​ക​രി​ക്കാ​ത്ത ഭ​ര​ണ​കൂ​ട​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​തി​ർ സ്വ​ര​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്തു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ന്ദ്ര സ​ർ​ക്കാ​രും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ത​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി.