ഗാസ മുനമ്പിൽ രണ്ടായിരം തീവ്രവാദികളെ വധിച്ചെന്ന് ഇസ്രയേൽ
Friday, December 22, 2023 2:02 AM IST
വാഷിംഗ്ടൺ: ഗാസ മുനമ്പിൽ 2000 പാലസ്തീൻ തീവ്രവാദികളെ വധിച്ചതായി ഇസ്രയേൽ സൈനിക വക്താവ് അവകാശപ്പെട്ടു. ഹമാസുമായുള്ള ഒരാഴ്ചത്തെ വെടിനിർത്തലിനുശേഷം ഗാസ മുനമ്പിൽ ആക്രമണം രൂക്ഷമാണെന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
എന്നാൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ സാധാരണക്കാരായ നിരവധി പേർക്ക് ജീവൻ നഷ്ടമായതായി ഹമാസ് വക്താവ് പറഞ്ഞു. ഈജിപ്ത് അതിർത്തിയായ റഫയിൽ ആശുപത്രിക്ക് സമീപമുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചതായും സൂചനയുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ അഭയാർഥികൾ തിങ്ങിക്കഴിയുന്ന ഇടമാണ് റഫ.