ബം​ഗു​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​തി​നൊ​ന്നാം പ്ര​തി​യാ​യ മോ​ഹ​ൻ നാ​യ്ക്കി​ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ‌‌‌

കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും പ്ര​തി​ക​ൾ​ക്ക് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ൽ​കി​യെ​ന്നു​മാ​ണ് നാ​യ​ക്കി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം. 2018 ജൂ​ലൈ 18 മു​ത​ൽ നാ​യ​ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

കേ​സി​ന്‍റെ വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ളു​ന്നു​വെ​ന്ന് കാ​ണി​ച്ചാ​ണ് പ്ര​തി ഹൈ​ക്കോ​ട​തി​യെ ജാ​മ്യ​ത്തി​നാ​യി സ​മീ​പി​ച്ച​ത്. നേ​ര​ത്തെ മോ​ഹ​ൻ നാ​യി​ക്ക് ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി ഹ​ർ​ജി ത​ള്ളി​യി​രു​ന്നു.

ഇ​പ്പോ​ൾ ന​ൽ​കി​യ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ, വി​ചാ​ര​ണ നീ​ളു​ന്ന​ത് പ്ര​തി​യു​ടെ കു​റ്റ​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തു​വ​രെ വി​സ്ത​രി​ച്ച സാ​ക്ഷി​ക​ളാ​രും മോ​ഹ​ൻ നാ​യി​ക്കി​ന് വ​ധ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.