ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണം: സൗദി അറേബ്യ
Friday, December 1, 2023 7:28 AM IST
ജിദ്ദ: ഗാസയിൽ ശാശ്വത വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. യുഎൻ രക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷികസഹായം എത്തിക്കണമെന്നും ഗാസയിലെ നിലവിലെ താത്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.