എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ സിഐയ്ക്ക് സസ്പെൻഷൻ
Tuesday, September 19, 2023 9:00 PM IST
തൃശൂർ: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് എസ്ഐയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സിഐയ്ക്ക് സസ്പെൻഷൻ. നെടുപുഴ സിഐ ടി.ജി. ദിലീപ് കുമാറിനെതിരെയാണ് നടപടി.
എഡിജിപി എം.ആർ. അജിത് കുമാർ ആണ് സിഐയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ ടി.ആർ. ആമോദ് പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചെന്ന് ദിലീപ് കുമാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആമോദിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
എന്നാൽ എസ്ഐ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയിൽ തെളിഞ്ഞതോടെ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു.