നടി അപർണ ജീവനൊടുക്കാൻ കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനം: എഫ്ഐആർ
Saturday, September 2, 2023 6:23 AM IST
തിരുവനന്തപുരം: സിനിമ, സീരിയൽ നടി അപർണ നായർ ജീവനൊടുക്കാൻ കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട കുടുംബപ്രശ്നങ്ങളും മനോവിഷമവുമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.
കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കുകയും ബന്ധുക്കളിൽനിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു. മര ണത്തിൽ സംശയകരമായൊന്നും ഇല്ലെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കരമന തളിയിലെ വീട്ടിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ കരമനയിലെ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു നടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.