ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു
Friday, June 16, 2023 3:36 PM IST
റോം: ഉദരശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നും വത്തിക്കാന്‍ വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം ഏഴിനാണ് റോമിലെ ജെമേല്ലി ആശുപത്രിയില്‍ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഹെര്‍ണിയ രോഗം കടുത്തതുമൂലമായിരുന്നു ശസ്ത്രക്രിയ.
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ കുട്ടികളുടെ കാന്‍സര്‍ വാര്‍ഡും ന്യൂറോ വാര്‍ഡും മാര്‍പാപ്പ സന്ദര്‍ശിച്ചിരുന്നു.