കൊല്ലുന്നവനെ കൊല്ലണമെന്ന് പി.സി. ജോര്‍ജ്
Friday, May 12, 2023 11:01 AM IST
കടുത്തുരുത്തി: കൊല്ലുന്നവനെ കൊല്ലണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജ്. വധശിക്ഷ നടപ്പാക്കുന്നതില്‍ ഭേദഗതി വേണമെന്ന് അവകാശം വാദം റദ്ദു ചെയ്യാന്‍ ജനപ്രതിനിധികള്‍ മുന്നോട്ട് വരണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.