തിരൂര്‍: കേരളത്തിലെ സാഹിത്യ ഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ എന്ന വിഷയത്തില്‍ മലയാള സര്‍വകലാശാലയിൽ ത്രിദിന ദേശീയ സെമിനാറിനു നാളെ അക്ഷരകാമ്പസ് രംഗശാലയില്‍ തുടക്കമാകും. 40 സാഹിത്യകാരമ്മാരും ചിന്തകരും ഗവേഷകരും പങ്കെടുക്കുന്ന സെമിനാര്‍ രാവിലെ പത്തിനു ഡോ.ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സെമിനാറില്‍ ഓരോ സര്വകലാശാലകലുടെയും സാഹിത്യ ഗവേഷണ ചരിത്രവും പണ്ഡിതരുടെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളുടെ സൂക്ഷ്മപഠനങ്ങളും ചര്‍ച്ച ചെയ്യും. ഡോ. ടി. അനിതകുമാരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഫ. കെ.എം. ഭരതന്, പ്രഫ. ദേശമംഗലം രാമകൃഷ്ണന്, ഡോ. ഇ. രാധാകൃഷ്ണന്, ഡോ. അശോക് ഡിക്രൂസ്, എ.കെ. വിനീഷ് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 21 ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. ജെ.ദേവിക സ്ത്രീ സാഹിത്യപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷത വഹിക്കും.