University News
സ്പെ​ക്ട്രം 24 ലീ​ഡേ​ഴ്സ് ട്രെ​യി​നിം​ഗ് ക്യാ​മ്പ്
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സ്പെ​ക്ട്രം ലീ​ഡേ​ഴ്സ് ട്രെ​യി​നിം​ഗ് ക്യാ​മ്പ് 29, 30 തീ​യ​തി​ക​ളി​ൽ കാ​ര​ക്കു​ണ്ട് എം.​എം. നോ​ള​ജ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള വോ​ള​ന്‍റി​യ ർ​മാ​രെ നൂ​റു പേ​ർ വീ​ത​മു​ള്ള ര​ണ്ടു സം​ഘ​ങ്ങ​ളാ​ക്കി​യാ​ണ് പ​രി​ശീ​ല​നം. സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ന​ഫീ​സാ ബേ​ബി ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും. സ്റ്റേ​റ്റ് എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​എ​ൻ. അ​ൻ​സ​ർ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ജി​ല്ലാ​ത​ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​വി. വി​ജ​യ​കു​മാ​ർ, വി. ​ഷി​ജി​ത്ത് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളെ ന​യി​ക്കും. ബ്ര​ഹ്മ​നാ​യ​കം മ​ഹാ​ദേ​വ​ൻ, ജ​യ​പാ​ല​ൻ, ഷാ​ഫി പു​ൽ​പാ​റ തു​ട​ങ്ങി​യ​വ​ർ പ​രി​ശീ​ല​നം ന​ല്കും.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം: ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 2024 25 അ​ധ്യ​യ​ന വ​ർ​ഷം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം (മൂ​ന്നു വ​ർ​ഷം, എ​ഫ്‌​വൈ​യു​ജി​പി പാ​റ്റേ​ൺ) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ Academics >>> Private Registration >>> Print Registration Card ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, നി​ർ​ദി​ഷ്ട വി​വ​ര​ങ്ങ​ൾ ന​ല്കി ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 0497 2715149, 184, 150, 151, 183 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​ം.

ഹാ​ൾ​ടി​ക്ക​റ്റ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​കോം. (ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) പ്രോ​ഗ്രാ​മി​ൻ​റെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ന​വം​ബ​ർ 2024, മൂ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ ന​വം​ബ​ർ 2024, അ​ഞ്ചാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ) പ​രീ​ക്ഷ ന​വം​ബ​ർ 2024 എ​ന്നി​വ​യു​ടെ നോ​മി​ന​ൽ റോ​ൾ, ഹാ​ൾ​ടി​ക്ക​റ്റ് എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.