University News
പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം
കണ്ണൂർ സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ മൂന്ന്. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in)

എക്സ്പ്രഷൻ ഓഫ് ഇപബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

കണ്ണൂർ സർവ്വകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബർ മൂന്ന്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in)

എക്സ്പ്രഷൻ ഓഫ് ഇന്‍ററസ്റ്റ് : തിയതി നീട്ടി

കണ്ണൂർ സർവകലാശാലയിലെ വിവിധ ക്യാമ്പസുകളിലായുള്ള അഞ്ചു ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാറിനായുള്ള (എ.എം.സി) എക്സ്പ്രഷൻ ഓഫ് ഇന്‍ററസ്റ്റ് സമർപ്പിക്കേണ്ട സമയപരിധി 25 വൈകുന്നേരം നാലുവരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. (www.kannuruniversity.ac.in)

പരീക്ഷ പുനഃക്രമീകരിച്ചു

19ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ 22ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

ഹാൾടിക്കറ്റ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ്, തളിപ്പറമ്പ് (KILA) യിലെ നാലാം സെമസ്റ്റർ എം.എ പബ്ലിക് പോളിസി ആൻഡ് ഡവലപ്പ്മെന്‍റ്, ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, സോഷ്യൽ എന്‍റർപ്രണർഷിപ്പ് ആൻഡ് ഡവലപ്പ്മെന്‍റ് ഏപ്രിൽ 2024 (2022 അഡ്‌മിഷൻ) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാലയുടെ മൂന്നാം വർഷ ബി.എ/ ബി.എ അഫ്സൽഉൽഉലമ/ ബികോം/ബിബിഎ (വിദൂരവിദ്യാഭ്യാസം – സപ്ലിമെന്‍ററി 2018, 2019 അഡ്മിഷൻ) മാർച്ച് 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ലിസ്റ്റിന്‍റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 29 വരെ സ്വീകരിക്കും.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ (റഗുലര്‍/സപ്ലിമെന്‍ററി), നവംബര്‍ 2024 ന്‍റെ ബി.എസ്.സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് പ്രായോഗിക പരീക്ഷകള്‍ 20, 21, 28, 29, ഡിസംബർ രണ്ട് എന്നീ തീയതികളിലും ബിഎസ്‌സി.ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് പ്രായോഗിക പരീക്ഷകള്‍ 20, 25 എന്നീ തീയതികളിലും ബിഎസ്‌സി ഫുഡ് ടെക്നോളജി പ്രായോഗിക പരീക്ഷകള്‍ 25, 28 എന്നീ തീയതികളിലും അതതു കോളജുകളില്‍ നടത്തുന്നതാണ്. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.