വാക് - ഇൻ - ഇന്റർവ്യൂ മാറ്റി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കായിക പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ പ്രോജക്ട് കോഓർഡിനേറ്ററായിട്ടുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ടഡ് പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ് (ഫുൾ ടൈം / പാർട്ട് ടൈം), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ (ഫുൾ ടൈം) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ഡിസംബർ രണ്ടിന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത മാർക്കോടെ നിർദിഷ്ട വിഷയത്തിലോ / അനുബന്ധ വിഷയത്തിലോ / പ്രസക്തമായ വിഷയത്തിലോ ഉള്ള പിജിയും നെറ്റും. മേൽ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിടെക് ടെക്സ്റ്റൈലും (50 ശതമാനം മാർക്ക്) അധ്യാപക / വ്യവസായിക പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. അധിക യോഗ്യത: സിഎഡി / പിജിഡിസിഎ / ഡിസിഎ ഡിപ്ലോമയോ സർട്ടിഫിക്കറ്റ് കോഴ്സോ. ഉയർന്ന പ്രായപരിധി: 64.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) ഫുൾ ടൈം ആൻഡ് പാർട്ട് ടൈം എംബിഎ, എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, എംബിഎ ഹെൽത് കെയർ മാനേജ്മെന്റ് ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 12 വരെയും 190 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ രണ്ട് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി എസ്ഡിഇ ) എംഎസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2023, ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎസ്സി അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎ ഫിലോസഫി ഏപ്രിൽ 2023 / എംഎ സംസ്കൃതം (ജനറൽ), എംഎ സംസ്കൃതം സാഹിത്യ (സ്പെഷ്യൽ) ഏപ്രിൽ 2024 / എംഎ ഇക്കണോമിക്സ് ഏപ്രിൽ 2023 ആൻഡ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.