ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് 2023 പ്രവേശനം) എംവോക് അപ്ലൈഡ് ബയോടെക്‌നോളജി നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒൻപത് വരെ അപേക്ഷിക്കാം.
ടോപ്പേഴ്‌സ് അവാർഡ് 2024
ഈ വർഷത്തെ ടോപ്പേഴ്‌സ് അവാർഡ് വിതരണ ചടങ്ങ് 30ന് സർവകലാശാല ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അവാർഡ് വിതരണം ചെയ്യും. യുജി, പിജി, പ്രഫഷണൽ കോഴ്സ് ഉൾപ്പെടെ ആകെ 187 പേരാണ് അവാർഡിന് അർഹരായത്. രജിസ്‌ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
ത്രിദിന അന്തർദേശീയ സെമിനാർ
കാലിക്കട്ട് സർവകലാശാല ഇഎംഎസ് ചെയറിന്‍റെ ആഭിമുഖ്യത്തിൽ ഡിസംബർ 18, 19, 20 തീയതികളിലായി ‘മാർക്സിസം ജനാധിപത്യം സോഷ്യലിസം ഭാവി ’ എന്ന വിഷയത്തിൽ ത്രിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ജനീവ ഹൊബാർട്ട് വില്യം സ്മിത്ത് കോളജിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ ജോഡി ഡീൻ ‘നവയുഗത്തിലെ മാർക്സ് ചിന്തകൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. കാലിക്കട്ട് സർവകലാശാല ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ അമേരിക്ക, വിയറ്റ്‌നാം, ശ്രീലങ്ക എന്നിവടങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽനിന്നുമായി ഇരുപതോളം വിദഗ്ധരും നാൽപതോളം ഗവേഷണ വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും https://emschair.com/emschair.com .
ഹാൾടിക്കറ്റ്
ഡിസംബർ ആറിന് ആരംഭിക്കുന്ന വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബിഎ, ബിഎസ്‌സി, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ മൾട്ടിമീഡിയ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024, ബിഎ മൾട്ടിമീഡിയ (2019 മുതൽ 2020 വരെ പ്രവേശനം മാത്രം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്‍റ് നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ നാലിന് തുടങ്ങും. കേന്ദ്രം: എംഇഎസ് കല്ലടി കോളജ് മണ്ണാർക്കാട്, എംഇഎസ് അസ്മാബി കോളജ് വെമ്പല്ലൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഫിനാൻസ് കമ്മിറ്റി തെരഞ്ഞെടുപ്പ്
കാലിക്കട്ട് സർവകലാശാല ഫിനാൻസ് കമ്മിറ്റി തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നാമനിർദേശം ഡിസംബർ 16ന് വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. വിശദ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ‘ഇലക്ഷൻ ടു സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി 2024 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണ്.