തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ജിയോളജി പഠനവകുപ്പിൽ (സെൽഫ് ഫിനാൻസിംഗ് ) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയത്ത മാർക്കോടെ ജിയോളജി / അപ്ലൈഡ് ജിയോളജി വിഷയത്തിൽ പിജി, ബന്ധപ്പെട്ട വിഷയത്തിൽ ടീച്ചർ എബിലിറ്റി ടെസ്റ്റ് / പിഎച്ച്ഡി, ജിയോളജി / അപ്ലൈഡ് ജിയോളജി വിഷയത്തിൽ വിഷയത്തിൽ ഒരു വർഷത്തെ അധ്യാപക / ഗവേഷണ പരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി: 64. അഭിമുഖത്തിന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഇമെയിൽ / മൊബൈൽ ഫോൺ വഴി അറിയിക്കും. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ 2018 2020, 2019 2021 ബാച്ച് മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഡിസംബർ 16നുള്ളിൽ കൈപ്പറ്റേണ്ടതാണ്.അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാല ഫണ്ടിലേക്ക് കണ്ടുകെട്ടും.
പുനർമൂല്യനിർണയഫലം
ബിബിഎ എൽഎൽബി ഹോണേഴ്സ് മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെയും ഏഴാം സെമസ്റ്റർ (2019 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബിടെക് അഞ്ചാം സെമസ്റ്റർ (2004 സ്കീം) ഏപ്രിൽ 2022 ഒറ്റത്തവണ പരീക്ഷയുടെയും നാലാം സെമസ്റ്റർ (2012, 2017, 2022 സ്കീം) ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.