ഒന്നാം വർഷ എംഎഡ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 29, 30 തീയതികളിൽ
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29, 30 തീയതികളിൽ കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ എം.എഡ്. കോഴ്സുകളിൽ അഡ്മിഷൻ ഉള്ള (മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പെടെ) വിദ്യാർഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. നിലവിൽ കേരളസർവകലാശാലയിൽ എംഎഡ് കോഴ്സിലേക്ക് അപേക്ഷ നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയും സ്പോട്ടിൽ പരിഗണിക്കും. EWS വിഭാഗത്തിൽ ഉള്ള ഒഴിവുകളിൽ പ്രസ്തുത വിഭാഗത്തിലെ വിദ്യാർഥികളെ മാത്രമാണ് പരിഗണിക്കുന്നത്. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (including TC and Consolidated marklist) ഉണ്ടായിരിക്കണം. ഇതര സർവകലാശാല വിദ്യാർത്ഥികൾ നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് കോളജുകളിൽ രാവിലെ 11നു മുൻപായി റിപ്പോർട്ട് ചെയ്യണം. .
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2024 ഡിസംബർ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി ആൻഡ് എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2021 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർഥികൾ examsHYPERLINK "http://www.slcm.keralauniversity.ac.in/".keralauniversity.ac.in മുഖേനയും 2024 ഡിസംബർ 06 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഡിസംബർ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
(www.keralauniversity.ac.in )
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഡിസംബർ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ഡിസംബർ 05 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ഡിസംബർ 07 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഡാൻസ് (കേരള നടനം) & എംഎസ്സി മൈക്രോബയോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 ഡിസംബർ 05 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ തമിഴ്, എംഎ മ്യൂസിക്, എംഎ മ്യൂസിക് (വീണ), എംഎ മ്യൂസിക് (വയലിൻ) & എംഎ മ്യൂസിക് (മൃദംഗം) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്SLCM (2023 & 2022 അഡ്മിഷൻ) വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ (2020 അഡ്മിഷൻ) examsHYPERLINK "http://www.slcm.keralauniversity.ac.in/".keralauniversity.ac.in മുഖേനയും 2024 ഡിസംബർ 02 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ഡിസംബർ 05 ന് മുൻപ് SLCM വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കൗണ്‍സിലിംഗ് സൈക്കോളജി & എംഎസ്സി സൈക്കോളജി പരീക്ഷകളുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 2024 ഡിസംബർ 5, 6 തീയതികളിൽ ആരംഭിക്കും.വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഡിസംബർ 2, 3 തീയതികളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ(www.keralauniversity.ac.in ).
ടൈംടേബിൾ
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ഡിസംബർ 13 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ /ബികോം/ബിബിഎ എൽഎൽബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡോ. കെ.എൻ. പൈ മെമ്മോറിയൽ ക്വിസ് മത്സരം
കേരളസർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെയും, ഡിപ്പാർട്ട്മെന്റുകളിലെയും യുഐടികളിലെയും വിദ്യാർഥികൾക്കായി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ്, ഡോ. കെ.എൻ.പൈ മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 2024 ഡിസംബർ രണ്ടിന് തിരുവനന്തപുരം പിഎംജിയിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസിൽ നടത്തുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർഥികൾ അതാത് കോളജ് പ്രിൻസിപ്പലിന്റെ കത്തിനോടൊപ്പം കോളജ് തിരിച്ചറിയൽ കാർഡുമായി രാവിലെ 10നു രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കണം. ഓരോ സ്ഥാപനത്തിൽ നിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2302923, 811989221, 6282334630.