ഒന്നാം വർഷ എംഎഡ് പ്രവേശനം- സ്പോട്ട് അലോട്ട്മെന്റ്
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് 27ന് കേരളസർവകലാശാല ആസ്ഥാനത്തും 29, 30 തീയതികളിൽ അതാത് കോളജിലും സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഒൗട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (for candidates of other Universities), Non Creamy Layer Certificate (for SEBC Candidates), I½yqWnänkÀ«n^n¡äv (SC, ST Candidates ) EWS സർട്ടിഫിക്കറ്റ്, Medical certificate (for Differently Abled Candidates), മറ്റ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് 20212023 & 20202022 ബാച്ച് (സിഎസ്എസ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2024 ജൂലൈയിൽ നടത്തിയ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎ പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസി 20222024 ബാച്ച്, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ 20212023 ബാച്ച് (സപ്ലിമെന്ററി) എന്നീ സിഎസ്എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
2024 ജൂലൈയിൽ നടത്തിയ എംഎസ്സി ഇലക്ട്രോണിക്സ് (ഒപ്റ്റോഇലക്ട്രോണിക്സ്), എംഎസ്സി ഇലക്ട്രോണിക്സ് (ആർട്ടിഫിഷൽ ഇന്റലിജൻസ്) 20222024 ബാച്ച് എന്നീ സിഎസ്എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 11 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2024 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (റെഗുലർ 2023 അഡ്മിഷൻ & സപ്ലിമെന്ററി 2020, 2021 & 2022 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ കോർ: ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഡിസംബർ 03 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 28 മുതൽ ഡിസംബർ 13 വരെ അതാത് കോളജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി എൻവയോണ്മെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഡിസംബർ 04 മുതൽ 13 വരെ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഡിസംബർ 12 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഡിസംബർ 10 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിഎ/ബികോം/ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ കോഴ്സുകളുടെ ഒന്ന്, രണ്ട് സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.