University News
നാ​ലു​വ​ര്‍​ഷ ബി​രു​ദം: കേ​ര​ള​ വാഴ്സിറ്റിയി​ല്‍ പ​രീ​ക്ഷ​ക​ള്‍​ക്കു വ​ന്‍ ഫീ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നാ​​​ലു​​​വ​​​ര്‍​ഷ ഡി​​​ഗ്രി പ്രോ​​​ഗ്രാം പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫീ​​​സ് കു​​​ത്ത​​​നേ കൂ​​​ട്ടി. ഒ​​​ന്ന്, ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫീ​​​സ് നി​​​ര​​​ക്കു​​​ക​​​ളാ​​​ണ് വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്.

തി​​​യ​​​റി പേ​​​പ്പ​​​റു​​​ക​​​ള്‍​ക്ക് ഒ​​​രു കോ​​​ഴ്‌​​​സി​​​നു 150 രൂ​​​പ, ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റി​​​നു 200 രൂ​​​പ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്കു 300 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു വ​​​ര്‍​ധി​​​പ്പി​​​ച്ച ഫീ​​​സ് നി​​​ര​​​ക്ക്. തി​​​യ​​​റി​​​യും പ്രാ​​​ക‌്ടി​​​ക്ക​​​ലു​​​മു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്ക് ഇ​​​ത് യ​​​ഥാ​​​ക്ര​​​മം 250, 300, 350 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്. നാ​​​ലു വ​​​ര്‍​ഷ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ മി​​​ക്ക വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും പ്രാ​‌​‌​‌ക‌്ടി​​​ക്ക​​​ലു​​​ണ്ട്. പ​​​രീ​​​ക്ഷാ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ ഫീ​​​സ് 300 രൂ​​​പ​​​യും അ​​​ധി​​​ക​​​മാ​​​യി ന​​​ല്‍​ക​​​ണം. ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി എ​​​ന്നി​​​വ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​നു 500 രൂ​​​പ​​​യും മാ​​​ര്‍​ക്ക് ഷീ​​​റ്റി​​​നു 75 രൂ​​​പ​​​യും ന​​​ല്‍​ക​​​ണം.

മൂ​​​ന്നു വ​​​ര്‍​ഷ ഡി​​​ഗ്രി​​​ക്ക് ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ല്‍ പ​​​രീ​​​ക്ഷാ ഫീ​​​സ് 505 രൂ​​​പ​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ നാ​​​ലു വ​​​ര്‍​ഷ ഡി​​​ഗ്രി​​​യി​​​ല്‍ പേ​​​പ്പ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് 13751575 രൂ​​​പ ന​​​ല്‍​ക​​​ണം. ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​റി​​​ല്‍ തി​​​യ​​​റി, പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​ത് കോ​​​ള​​​ജു​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും അ​​​തി​​​നും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വ​​​ലി​​​യ ഫീ​​​സാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

ഫീ​​​സ് വ​​​ര്‍​ധ​​​ന​​​യ്‌​​​ക്കെ​​​തി​​​രേ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ നി​​​ന്നും വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്. മു​​​ന്‍​പ് കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നാ​​​ലു വ​​​ര്‍​ഷ ഡി​​​ഗ്രി പ്രോ​​​ഗ്രാം പ​​​രീ​​​ക്ഷാ ഫീ​​​സ് കു​​​ത്ത​​​നേ കൂ​​​ട്ടി​​​യ​​​തു വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.
More News