കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജ് 2025 ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വർഷവുമാണ് കാലാവധി. 18 കഴിഞ്ഞവർക്ക് അപേക്ഷിക്കാം. https://app.srccc.in/ register എന്ന ലിങ്കിലൂടെ 31 വരെ ഓൺലൈനായി അപേക്ഷിക്കം.