പ്ലസ് ടു സയൻസ് ബാച്ചിൽ പഠിക്കുന്ന വിദ്യാർഥിയാണ് ഞാൻ. എനിക്ക് പ്ലസ് ടു പഠനത്തിനുശേഷം ബിഎസ്സി എൽഎൽബി പഠിക്കണമെന്ന് ആഗ്രഹമുണ്ട്. കേരളത്തിൽ ഈ പ്രോഗ്രാം പഠിക്കാൻ ഏതാണ് നല്ല കോളജ്?
അരുണ്‍ ജോസ്, അന്പലവയൽ
ബാർ കൗണ്‍സിലി ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തിലെ വിവിധ സർവകലാശാലകൾ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി എന്നീ മൂന്നു പ്രോഗ്രാമുകളാണ് കേരളത്തിൽ നിലവിൽ ഓഫർ ചെയ്യുന്നത്.
എന്നാൽ, കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളിലേയും സർവകലാശാലകൾ ബിഎ എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി പ്രോഗ്രാമുകൾ കൂടാതെ ബിഎസ്സി എൽഎൽബിയും ബിടെക് എൽഎൽബിയും ഇന്റഗ്രേറ്റഡ് എൽഎൽബി പ്രോഗ്രാമിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുന്നുണ്ട്. ആയതിനാൽ താങ്കളുടെ ഉപരിപഠനം കേരളത്തിനു പുറത്തുള്ള ഏതെങ്കിലും ലോ കോളജുകളിൽ നടത്തിയാൽ മാത്രമാണ് ബിഎസ്സി എൽഎൽബി പഠിക്കാൻ കഴിയൂ.