ബിഎസ്സി നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾ: അലോട്ട്മെന്റ് 27ന്
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ ബിഎസ്സി നഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി അംഗീകാരം ലഭിച്ച നഴ്സിംഗ് കോളജിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് 27ന് നടത്തും.
www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 26നു വൈകുന്നേരം അഞ്ച്വരെ ഓൺലൈനായി പുതുതായി കോഴ്സ് / കോളജ് ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല.
മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം നേടിയവർ പുതിയ തീയതിയിൽ കോളജുകളിൽ നിന്നും ലഭിച്ച എൻഒസി ഓപ്ഷൻ സമർപ്പണവേളയിൽ അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളജുകളിൽ 28 നകം പ്രവേശനം നേടേണം. ഫോൺ: 04712560363, 364.