ടെക്‌നിക്കല്‍ അസിസ്റ്റന്റ്; വാക്-ഇന്‍-ഇന്റര്‍വ്യൂ
എംജി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസില്‍ (ഐഐആര്‍ബിഎസ്) ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ ഒരൊഴിവില്‍ (എല്‍സി, എഐ) താത്കാലിക കരാര്‍ നിമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യു 16ന് നടക്കും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഏതിലെങ്കിലുമോ അല്ലെങ്കില്‍ തത്തുല്യമായ ഏതെങ്കിലും വിഷയത്തിലോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എംഎസ്്‌സി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 16ന് രാവിലെ 11ന് വൈസ് ചാന്‍സലറുടെ ഓഫീസില്‍ എത്തണം. വിശ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി ജിയോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി ഫിസിക്‌സ്, പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, പിജിസിഎസ്എസ് എംഎസ്്‌സി സൈക്കോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി മോളിക്കുലാര്‍ ബയോളജി ആന്‍ഡ് ജെനറ്റിക്ക് എന്‍ജിനീയറിംഗ്, എംഎസ്്‌സി ഹോം സയന്‍സ് ബ്രാഞ്ച് 10 (എ) ചൈല്‍ഡ് ഡെവലപ്‌മെന്റ്, ബ്രാഞ്ച് 10 (ഡി) ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍ ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വെവ വോസി
മൂന്നാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി 2019, 2020 അഡ്മിഷനുകള്‍ ആദ്യ മേഴ്‌ി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ കോഴ്‌സ് വൈവ, സമ്മര്‍ ഇന്റേണ്‍ഷിപ് റിപ്പോര്‍ട്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.